"Peace comes from us not from others.."
രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ട് മുൻപ്, ബെർലിൻ ഒളിംപിക്സിൽ ആര്യൻ ജനതയുടെ അപ്രമാധിത്യം ലോകത്തിനുമുന്നിൽ സാക്ഷ്യപ്പെടുത്താനുള്ള ഹിറ്റ്‌ലറുടെ പദ്ധതികളെ, അമേരിക്കകാരനായ ജെസ്സി ഓവൻ പൊളിച്ചെഴുതിയത് എണ്ണംപറഞ്ഞ നാല് സ്വർണ്ണമെഡലുകൾ നേടിക്കൊണ്ടാണ്.
അന്ന്, വർണവെറിയുടെ തീച്ചൂളയിൽ എരിഞ്ഞുതീരുമായിരുന്ന ഒരു ചാംപ്യനെ ദൂരങ്ങൾ ചാടിക്കടക്കാൻ ഉത്തേജനം നൽകിയ ലുസ് ലോങ്ങ് എന്ന ജർമൻകാരൻ നമുക്ക് സമ്മാനിച്ചത് ഒരു കായിക വിനോദത്തിന് മതിലുകൾക്കപ്പുറത്തേക്ക് മനുഷ്യനെ ഒന്നിപ്പിക്കാനാകുമെന്ന സ്നേഹ സന്ദേശമാണ്.ഇന്നും, ആഭ്യന്തര യുദ്ധങ്ങളും, ഭീകരാക്രമണങ്ങളും ദിനചര്യയായി മാറിയ കാലത്തും, നാലു വര്ഷത്തിലൊരിക്കലെത്തുന്ന ഒളിമ്പിക്സ് ഒരു സമാധാന ഉടമ്പടിയാണ്.! ഇവിടെ തോക്കുകൾക്കൊണ്ടു മത്സരിച്ചൊടുവിൽ എതിരാളികൾ സ്‌നേഹം പങ്കുവച്ചു മടങ്ങുന്നു. തോറ്റവർ തോൽപ്പിച്ചവരെ അഭിനന്ദിക്കുന്നു.. കാഴ്‌ചകളുടെ രസക്കൂട്ടുകൾ തീർക്കുന്നു..ഈ വേദിയിൽ മെഡലുകൾ നേടുന്നതിനപ്പുറം, മികച്ചു നിൽക്കുന്ന ഓരോ പ്രകടനവും നമുക്കാഘോഷമാണ്.

ആഡംബരങ്ങളില്ലാത്ത, തികച്ചും സാധാരണമായ ഉൽഘാടനത്തോടെയാണ് റിയോ ഒളിമ്പിക്സ് മാതൃകയായത്. ആഘോഷങ്ങളുടെ ശോഭനിലനിർത്തിക്കൊണ്ട് തന്നെ, സാമ്പത്തികമായി ഏറെ പരാധീനതകളുള്ള ഒരു രാജ്യം ലോകത്തിന് മുന്നിൽ തങ്ങളുടെ ശക്തി പെരുപ്പിച്ചുകാണിക്കുന്നതിന്റെ യുക്തിയെ പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്നുണ്ട് ബ്രസീൽ.
കായികമാന്യതയുടെ ചില അത്യപൂർവ നിമിഷങ്ങൾക്കും സാക്ഷിയാവുന്നുണ്ട് റിയോ.. വഴിയിൽ വീണുപോയവളെ വിളിച്ചെഴുന്നേല്പിച്, അവസാന കടമ്പ കടക്കാൻ പ്രോത്സാഹിപ്പിക്കുന്ന ആബെ ഡി അഗസ്റ്റിനോയും, എതിരാളിക്കുവേണ്ടി ട്രാക്കിൽ കാത്തുനിന്ന നിക്കി ഹംബിളിനും റിയോയുടെ സുന്ദര കാഴ്ചകളിലൊന്നായിരുന്നു.. വീണിടത്തുനിന്ന് ഉയർത്തെഴുന്നേറ്റു 10000 മീറ്റർ ഓടി ജയിച്ച ബ്രിട്ടന്റെ എം .ഓ .ഫറായും, ഒരു കാലിൽ ബൂട്ടില്ലാതെ ഓടി 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സ് പൂർത്തിയാക്കിയ എത്തിയോപ്പിയക്കാരി Etenesh ഡിറോയും റിയോയുടെ വിസ്മയങ്ങളായിരുന്നു...400 (Hurdles) മീറ്റർ ഓട്ടത്തിൽ ഫിനിഷിങ് ലൈനിൽ ചാടിവീണ് സ്വർണം നേടിയ ബഹാമാസിന്റെ ഷോൺ മില്ലറും ഈ ഒളിമ്പിക്സിലെ മറ്റൊരു കൗതുകമാണ്. ഒളിംപിക്‌സ് വേദിയിൽ ആദ്യമായി ഒരു വിവാഹകർമത്തിനു സാക്ഷിയായതും റിയോയിലാണ്.
വേഗത്തിന്റെ രാജാവ് ഉസൈൻ ബോൾട്ടും, നീന്തൽ കുളത്തിലെ സ്വർണ മൽസ്യം മൈക്കൽ ഫെൽപ്‌സും റിയോയിലും പ്രകടനം അവിസ്മരണീയമാക്കി. തുടർച്ചയായി മൂന്നാം ഒളിംപിക്സിലും മൂന്ന് സ്വർണങ്ങൾ നേടിയ ബോൾട്ട് എതിരാളികളെ ഏറെ പിന്നിലാക്കിയാണ് ദൂരങ്ങൾ ഓടിത്തീർത്തത്. ഫെൽപ്‌സിന് പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല റിയോയിൽ. ഈ രണ്ടു ഇതിഹാസങ്ങൾക്കും ഒരുപക്ഷെ ഇത് അവസാന ഒളിപിക്‌സ് ആയേക്കാം.!
ജിംനാസ്റ്റിക്സിൽ നാല് ഗോൾഡ് മെഡലുകൾ നേടിയ സിമോൺ ബെയ്ൽ ആണ് റിയോയിൽ പൊന്നു വിളയിച്ച മറ്റൊരാൾ.പോൾ വാൾട്ടിൽ വാശിയേറിയ മത്സരത്തിനൊടുവിൽ തിയാഗോ ബ്രാസ് ഡാ സിൽവ നാട്ടുകാർക്ക് മുൻപിൽ ചാടിക്കയറിയത് ഒളിംപിക് റെക്കോർഡിലേക്കാണ്.
ക്രിക്കറ്റിനെ മാത്രം സ്നേഹിച്ച, മതമായി ആരാധിച്ച ഒരു രജ്യത്തിന്റെ, പെൺകുഞ്ഞുങ്ങൾ ബാധ്യതെന്നു വിശ്വസിച്ച ഒരു ജനതയുടെ, യശസുയർത്തിയത് നാലു പെൺകുട്ടികളാണ് എന്നത് റിയോ നമുക്ക് നൽകിയ വലിയ പാഠമാണ്.റിയോ ഇവരെയും നെഞ്ചോട് ചേർത്തുനിർത്തും..
മെഡൽ പ്രതീക്ഷകൾ ഓരോന്നായി അസ്തമിച്ചപ്പോൾ, കായിക മന്ത്രിതന്നെ രാജ്യത്തിന്റെ അഭിമാനത്തിന് വിലപറഞ്ഞപ്പോൾ, സിന്ധുവും, സാക്ഷിയും കാണിച്ച നിശ്ചയദാർഢ്യമാണ് 123 കോടി ജനങ്ങളെ ഒരുമിച്ചുനിർത്തിയത്.
അധികമാരും പരിജയിക്കാത്ത, അപകടം നിറഞ്ഞ ജിംനാസ്റ്റിക്സിൽ ലോകോത്തര താരങ്ങളോട് പൊരുതി ദീപകർമാകാർ നേടിയ നാലാം സ്ഥാനം നമുക്കെങ്ങനെ ആഘോഷിക്കാതിരിക്കനാകും? അശ്വതി അശോക് ഇന്ന് ഗോൾഫ് കോർട്ടിലെ ഇന്ത്യൻ താരോദയമാണ്. ക്രിക്കറ്റിനുവേണ്ടി മാത്രം കോടികൾ ചിലവാക്കുന്ന നമുക്ക് ഇവരിൽ നിന്നെല്ലാം ഇതിൽകൂടുതൽ എന്താണ് പ്രതീക്ഷിക്കാനാകുക?

പരാജിതരുടെ രാജ്യത്തും സൂര്യൻ ജ്വലിച്ചു നിൽക്കുന്നു എന്ന് ഓര്മപ്പെടുത്തുന്നുണ്ട് റിയോ... 400 മീറ്റർ ഏറ്റവും വൈകി ഓടിത്തീർത്ത സോമാലിയൻ പെൺകുട്ടി മരിയൻ നുഹ് മുസിനെ കാണികൾ വരവേറ്റത് കരഘോഷങ്ങളോടെയാണ്. മരിയൻ ഇന്ന് പലർക്കും ഇൻസ്പിരേഷനാണ്.
ആവേശം നിറഞ്ഞ കുറെ മത്സരങ്ങളും റിയോ ഒളിംപിക്സിനെ നമുക്കു പ്രിയപ്പെട്ടതാക്കുന്നു. ഫുട്ബാളിൽ ജർമിനിയെ തോൽപ്പിച്ചു ബ്രസീൽ ആദ്യമായി അങ്ങനെ ഒരു ഒളിംപിക്‌സ് സ്വർണം കൂടി തങ്ങളുടെ മെഡൽ പട്ടികയിൽ ചേർത്തുവെച്ചു.
പുരുഷ ഹോക്കിയിൽ ക്വാർട്ടർഫൈനലിൽ അവസാന നാൽപ്പത് സെക്കൻഡിൽ രണ്ട് ഗോളുകൾ മടക്കി ന്യൂസിലൻഡിനെ തോൽപ്പിച്ച ജർമിനിയേ എങ്ങനെ മറക്കാനാകും? മറ്റൊരു ആവേശോജ്വല പ്രകടനം കണ്ടത് വിമൻസ് ബാസ്കറ്റ്ബാൾ കളിയിലാണ്. തുല്യപോയിന്റിൽ നിന്നിരുന്ന തുർക്കിക്കെതിരെ സ്പെയിൻ ജയം പിടിച്ചുവാങ്ങിയത് ഒരു സെക്കന്റിലും താഴെ സമയം ബാക്കിയുള്ളപ്പോഴാണ്.!!

ട്രാക്കിലും ഫീൽഡിലും രാജ്യത്തിന് വിലക്കേർപ്പെടുത്തിയപ്പോൾ വീണ്ടുമൊരു ഒളിംപിക്‌സ് മെഡൽ എന്ന സ്വപ്നങ്ങൾ മറക്കേണ്ടിവന്ന, പോൾവാൾട്ടിന്റെ റാഞ്ജ്ഞി റഷ്യയുടെ യെലേന ഇസൻബിയോവയും, പരിക്കുമൂലം പിൻമാറിയ സ്വിസ്സ് ഇതിഹാസം റോജർ ഫെഡററും റിയോയുടെ നഷ്ടങ്ങളായിരുന്നു. ഇനിയൊരു ഒളിംപിക്‌സ് വേദിയിൽ ഇവരും മത്സരിക്കാനുണ്ടാവില്ല.!
ഒരിക്കൽ കൂടി അമേരിക്കയുടെ സർവ്വാധിപത്യം പ്രകടമായ, പതിനാലു ദിവസത്തെ കായിക മാമാങ്കത്തിന് തിരശീലവീഴുന്നു.. ഇനി നാലു വർഷങ്ങൾക്കപ്പുറം ദീപശിഖ ചരിത്രമുറങ്ങുന്ന ടോക്കിയോവിലെത്തും. ചാരത്തിൽനിന്ന് ഉയർത്തെഴുന്നേറ്റ്, ഫിനിക്‌സ് പക്ഷിയെപ്പോലെ കുതിച്ചുയർന്ന ഒരു രാജ്യത്തിന് ലോകത്തോട് വിളിച്ചുപറയാൻ അത്ഭുതങ്ങളേറെയുണ്ടാവും..ഹൃദയത്തിൽതൊടുന്ന സുന്ദര മുഹൂർത്തങ്ങളും, പുത്തൻ താരോദയങ്ങളും അവിടെയും ആവർത്തിക്കപ്പെടട്ടെ.. വഴിയിൽ തളർന്നിരുന്നുപോയവർ ആ അരങ്ങിൽ തിരിച്ചെത്തട്ടെ.. അതുവരേക്കും ഒളിംപിക്സിന് താൽക്കാലിക വിട....ഒപ്പം റിയോയ്ക്കും..