ഒറ്റുപാറ മലയിൽ ആന ഇറങ്ങീട്ടുണ്ടത്രെ ..!
നാലാം പീരിയഡിൽ മൂത്ര ശങ്ക കലശലായ ആൺകുട്ടികളിലൊരാൾ സർവാനന്ദ പുളകിതനായി കാര്യം സാധിക്കുമ്പോഴാണ് കഥയ്ക്ക് ആസ്പദമായ ആ അത്ഭുത പ്രതിഭാസം നടന്നത്. കുട്ടിക്കാലത്ത്, ആൺകുട്ടികൾ ഏറ്റവും വലിയ അനുഗ്രഹമായി കണ്ടിരുന്ന സംഗതികളിൽ ഒന്നാണ് ആസ്വതിച്ചുള്ള ഈ മൂത്രമൊഴിക്കൽ..
ഏതെങ്കിലും വരമ്പിനു മുകളിൽ കയറി നിന്ന് പുറത്തെ കാഴ്ചകളൊക്കെ കണ്ട്, നേർ രേഖയിലും, വൃത്താകൃതിയിലും, ചതുഷ്‌കോണവും വരച്ചുകൊണ്ട് കാര്യം സാധിക്കാൻ ആൺകുട്ടിയായി തന്നെ ജനിക്കണം.അങ്ങനെ കണക്കിലെ ചില വ്യത്യസ്ത കളികൾ പരീക്ഷിക്കുമ്പോഴാവണം ടിയാന്റെ ശ്രദ്ധ ദൂരെ ഒറ്റുപാറമലയും താണ്ടി വന്ന ഗജവീരന്മാരിൽ ചെന്ന് പതിഞ്ഞത്.!

സ്റ്റാഫ്‌റൂമിലേക് ചോക് എടുക്കാൻ പോയ ക്ലാസ് ലീഡർ ആണ് ബ്രേക്കിംഗ് ന്യൂസ് ചൂടോടെ ഞങ്ങളെ അറിയിച്ചത്. അന്ന് ഉച്ചയ്ക്ക് കഞ്ഞിയും പയറും വാങ്ങാനുള്ള ക്യൂവിൽ ഞങൾ ഒന്നിൽ കൂടുതൽ തവണ നിന്നില്ല. കഞ്ഞിപ്പാത്രം ബാഗിലേക്കെറിഞ്ഞു റബ്ബർ ബോളുമെടുത്ത് മൈദാനത്തേക്കോടിയില്ല്ല.. ചാത്തുവേട്ടന്റെ മിട്ടായിക്കട മാണി ഒഴിവാക്കിപ്പോയ ഖജനാവ് പോലെ കാലിയായി കിടന്നു...സർവത്ര ആനമയം.!
സ്റ്റാഫ് റൂമിന്റെ പിൻവശത്തും, കിണറിനടുത്തും, ജനലുകളിലുമിലുമൊക്കെയായി കൂട്ടംകൂടി നിലയ്ക്കുന്ന വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ അധ്യാപകർക്ക് നന്നേ പാടുപെടേണ്ടിവന്നു.
സ്റ്റാഫ് റൂമിന്റെ പിൻവശത്തും, കിണറിനടുത്തും, ജനലുകളിലുമിലുമൊക്കെയായി കൂട്ടംകൂടി നിലയ്ക്കുന്ന വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ അധ്യാപകർക്ക് നന്നേ പാടുപെടേണ്ടിവന്നു.
ദൂരെ, ഒറ്റുപാറമലയിൽ ഉന്മാദത്തിലേർപ്പെട്ടിരിക്കുന്ന ഗജവീരന്മാർ തങ്ങളെ ഇമവെട്ടാതെ നോക്കിനിൽക്കുന്ന ഈ കൗതുകകണ്ണുകൾ കണ്ടില്ല. ശരീരം മുഴുവനും മണ്ണ് വാരി പുതച്ചിട്ടുണ്ട് രണ്ടുപേരും.ഇടയ്ക്ക് മരച്ചില്ലകൾ പിടിച്ചു കുലുക്കുന്നുണ്ട്..
ആ ആനകൾ ആണോ പെണ്ണോ"..?
എന്റെ പിന്നിൽ നിന്നിരുന്ന എന്നേക്കാൾ ഉയരം കുറഞ്ഞ, അഞ്ചിലോ ആറിലോ പഠിക്കുന്ന പയ്യനു ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല.!
"മരമണ്ടാ.., ആനകൾക്ക് മനുഷ്യന്മാരെ പോലെ തോന്ന്യാസം ഇല്ല".
ജന്തുശാസ്ത്രത്തെ കുറിച് ഞാൻ സ്വന്തമായി കണ്ടെത്തിയ വിജ്ഞാനത്തിന്റെ ഒരംശം, വളരെ ചെറിയൊരംശം അന്ന് ഞാനവനു തികച്ചും ഫ്രീ ആയി പകർന്നു കൊടുത്തു.
ആനകളെക്കാളേറെ എന്നെ ആകർഷിച്ചത് മലയിൽ തലയെടുപ്പോടെ നിന്നിരുന്ന വമ്പൻ പാറയാണ്. സ്കൂളിൽ ചേർന്നതിൽ പിന്നെ ആ പാറയെ കുറിച് നിറയെ കഥകൾ കേട്ടിട്ടുണ്ട്. പണ്ട് ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിനടയിൽ പഴശ്ശിരാജ ഈ പാറയിലാണ് അഭയം പ്രാപിച്ചതെന്നും പഴശ്ശിരാജയുടെ കാല്പാദം പാറയിൽ പതിഞ്ഞിട്ടുണ്ടെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. ഇവിടെ വെച്ചാണ് പഴശ്ശിരാജയെ ശത്രുക്കൾക്ക് ഒറ്റുകൊടുത്തത്.ഒറ്റുപാറയെന്ന പേരുണ്ടായതും അങ്ങനെയാവണം. ബ്രിട്ടീഷ് പട്ടാളക്കാർ പഴശ്ശിരാജയെ വിലങ്ങുവെച്ച ചങ്ങലപ്പാടും പാറമേൽ ഉണ്ടത്രേ.!
ക്ലാസ്സിലെ മറ്റൊരു വിദ്യാർത്ഥിയുടെ ഹൈസ്കൂളിൽ പഠിക്കുന്ന ചേട്ടൻ ഒരവധിക്കാലത്ത് കൂട്ടുകാരുമായി ആ മലയിൽ കേറിയിട്ടുണ്ട്. അന്നവർ പാറയുടെ മുകളിൽ ഇരുന്ന് പൊറോട്ടയും മത്തിക്കറിയും കഴിച്ചിട്ടുണ്ട്. പാറയിൽ പതിഞ്ഞ പഴശ്ശിയുടെ കാലടയാളവും ചങ്ങലപ്പാടും അവരും കണ്ടിട്ടുണ്ടാവണം.!ആ പാറയുടെ നേരെ താഴെയാണ് ഇപ്പോൾ ഈ ആനകൾ വിനോദ സഞ്ചാരത്തിന് എത്തിയിരിക്കുന്നത്.

നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദ്വിദിന ക്യാമ്പിൽ ഓറ്റുപറയുടെ താഴവരെ ഞങ്ങളും പോയിട്ടുണ്ട്. അന്ന് ഞങ്ങൾ പോകുന്ന വഴിക്ക് ആനപ്പിണ്ടം കണ്ടിരുന്നു. എന്നാൽ ഞങൾ കണ്ടത് ആനപിണ്ടമല്ലാ ഉണങ്ങികരിഞ്ഞ ഒരു ഗമണ്ടൻ ബംബിളിമൂസ് ആണെന്ന് ചില പിന്തിരിപ്പൻ മൂരാച്ചികൾ കുറെ കാലം പറഞ്ഞു നടന്നു...
ഏതായാലും അന്ന് ഉച്ചകഴിഞ്ഞുള്ള മോഹനൻ മാഷിന്റെ സയൻസ് ക്ലാസ്സിൽ ഞാൻ കോട്ടുവാ ഇട്ടില്ല! പ്രകാശ സംശ്ലേഷണവും ഹരിതവിപ്ലവവും എന്റെ സെറിബ്രത്തിന്റെ ഏതൊക്കെയോ കോണിൽ തട്ടി തെറിച്ചുപോയി. ഒടുവിൽ ക്ഷമകെട്ട് ബാക് ബെഞ്ചിലിരിക്കുന്ന അലമ്പ് പയ്യന്മാരിൽ ഒരാളൊട് ഒറ്റുപാറ മലയിലേക് എത്ര ദൂരമുണ്ട് എന്ന് ചോദിക്കാൻ തല ചെറുതായി ഒന്ന് തിരിച്ചതേ ഉള്ളൂ.. മോഹനൻ മാഷിന്റെ കയ്യിൽ കിടന്ന ചോക് കഷ്‌ണം എന്റെ ചെവിയിൽത്തന്നെ വന്നു പതിച്ചു.
പിറ്റേന്ന് ആന വർത്തമാനങ്ങൾ പറഞ്ഞിരിക്കുന്ന കുട്ടികൾക്കിടയിൽ ഞാനൊരു കുഞ്ഞു പട്ടാളക്കാരനായി. ആകാശവാണി കണ്ണൂർ നിലയത്തിലെ രാത്രി എട്ട് മണിക്ക് ഉള്ള നാടകത്തിനുശേഷം, പെങ്ങന്മാർ ഞങ്ങൾക്കായി പറഞ്ഞുതന്നിരുന്ന ചരിത്രം എന്നിലൂടെ പരിപാടിയുടെ ഒരു ഭാഗം; നാട്ടുകാരനായ മൊയ്തുക്കായുടെ ആനയെക്കുറിച്ചുള്ള കഥ ഞാൻ അവരെയും കേൾപ്പിച്ചു.
എനിക്ക് ഓര്മവെക്കുന്നതിന് മുൻപേ യശഃശരീരനായ ആ ആന മൊയ്തുക്ക പറയുന്നതൊക്കെ അനുസരിച്ചിരുന്നെന്നും, ആന ചെരിഞ്ഞപ്പോൾ അതിന്റെ അവയങ്ങൾ കഷ്ണങ്ങൾ ആക്കിയാണ് കുഴിച്ചിട്ടതെന്നും, അവിടെ ഇപ്പോൾ ഒരു കോളി മരം ഉണ്ടെന്നും അതിന്റെ ചോട്ടിൽ ഞങ്ങൾ മൂത്രോഴിക്കാറുണ്ടെന്നും പറഞ്ഞു ഞാൻ അവരെ രോമാഞ്ചം കൊള്ളിച്ചു.
സ്കൂളിൽ നിന്ന് പോകുമ്പോൾ എന്റെ കൂടെ വന്നാൽ ആ സ്ഥലത്തു കൊണ്ടുപോകാമെന്ന് പറഞ്ഞു പലരെയും ഞാനന്ന് കൊതിപ്പിച്ചു കടന്നുകളഞ്ഞു...

കാടായ കടും മലകളും ഒക്കെ കയറിച്ചെല്ലാൻ ശ്രമിച്ചിട്ടുണ്ട്. മീൻമുട്ടിമലയിലേക്കുള്ള യാത്ര ഇപ്പോഴും ആവേശമാണ്. ചെംബ്ര പീകും, മുനീശ്വരൻ കുന്നും, മലപ്പുറത്തെ മിനി സയലന്റ് വലിയും നടന്ന് തന്നെ കയറിപോയിട്ടുണ്ട്.
കൊല്ലിമലയിലെ വിശുദ്ധ
വനത്തിലൂടെയും, മലയോര കൃഷിയിടങ്ങിലൂടെയും ഹൃദയം തൊട്ടറിഞ്ഞു യാത്ര ചെയ്‌തിട്ടുണ്ട്. പലതവണ പകുതിവെച്ചു ഉപേക്ഷിക്കേണ്ടി വന്ന ഒറ്റുപാറ യാത്ര ഇപ്പോഴും ബക്കറ്റ് ലിസ്റ്റിൽ അവശേഷിക്കുന്നു. അല്ലെങ്കിലും എവറെസ്റ് കീഴടക്കണം എന്നൊന്നുമല്ലല്ലോ പറയുന്നത്, വെറും ഒരു ചെറിയ
ഒറ്റുപാറയല്ലേ..?

********************************£
വന്യ ജീവികൾ കാടുവിട്ട് പൊതു നിരത്തിലിറങ്ങുന്നത് ഇപ്പോൾ ഒരു കൗതുകമല്ല. വീണ്ടുവിചാരമില്ലാത്ത പ്രകൃതി ചൂഷണവും, വന്യ ജീവികൾക്കെതിരായ അതിക്രമങ്ങളും അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു. ഒറ്റുപാറകൾ ഇനി എത്രകാലം അവശേഷിക്കും എന്ന ചോദ്യങ്ങളാണ്
കൗതുകം....

No comments:
Post a Comment