Thursday, 14 July 2016

ഇനിയും തോറ്റ് ജയിക്കാത്തവരോട് ...!

മത്സരിക്കുന്ന എല്ലാ പരീക്ഷകളും ജയിച്, എന്നും ഒന്നാമനായി, എല്ലാ നേട്ടങ്ങളും കീഴടക്കുന്നവനാണ് ഹീറോ എന്ന് ആരാണ് നമ്മെ പഠിപ്പിച്ചത് ? ചിലർ തോൽവിയിലും അജയ്യരാണ്‌..! സമകാലീന ഫൂട്ബോൾ ലോകത്തെ ഏറ്റവും മികച്ച കളിക്കാരന്റെ ശേഖരത്തിൽ വിഘ്യാതമായ രണ്ട് കിരീടങ്ങൾ ഇല്ലാതെപോയത് ഒരു പക്ഷെ വിധിയുടെ വൈരുധ്യമാവാം..!കലാശകളിയിലെ തുടർച്ചയായ നാല് തോൽവികൾക്ക് ന്യായീകരങ്ങളും ഇല്ലായിരിക്കാം..എന്നാൽ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല മെസ്സി എന്ന പ്രതിഭ..! ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസ താരങ്ങളിലൊരാളായി തന്നെ മെസ്സിയെയും വാഴ്ത്തപ്പെടും. ഒരിക്കൽക്കൂടി അവസാന നിമിഷം കാലിടറിയെങ്കിലും, കുറെ നല്ല മത്സരങ്ങൾ ആരാധകർക്ക് സമ്മാനിച്ചാണ് മെസ്സിയും സന്ഗവും കോപ്പയിൽ നിന്ന്നും വിടവാങ്ങുന്നത്..!

 ഫുട്ബോൾ ഒരു മതമാണെന്നും മെസ്സിയും, മറഡോണയും, പെലെയുമെല്ലാം അതിന്റെ ദൈവങ്ങൾ ആണെന്നും കരുതുന്നില്ല..! ഒരു സാധാരണ ഫുട്ബാൾ ആസ്വാദകനെന്ന നിലയിൽ, അങ്ങനെ കരുതുന്നവരോട് ശക്തമായി വിയോജിക്കുന്നുവെങ്കിലും അവരുടെ അഭിപ്രായം മാനിക്കാനുമറിയാം..! പക്ഷേ, ഗോളുകൾ അടിച്ചും അടിപ്പിച്ചും എതിർ ഗോൾമുഖത് സദാ അപകടമുണർത്തുന്ന മെസിയുടെ കളിയും ജീവിതവും ഇൻസ്പിരേഷൻ ആയി തോന്നിയിട്ടുണ്ട്.. ഈ കാരണങ്ങൾകൊണ്ട് തന്നെയാവാം അർജന്റീനയുടെ കിരീട നഷ്ടത്തേക്കാളുപരി, മെസി ബൂട് അഴിക്കുന്നു എന്ന വാർത്ത ഫുട്ബാൾ പ്രേമികളെ കണ്ണീരിലാഴ്ത്തിയത്.! ഒരുപക്ഷേ റുമേറോ പറഞ്ഞത് പോലെ തോൽവിയുടെ ആഘാതത്തിലുണ്ടായ അപക്വമായ ഒരു തീരുമാനമാവാം അത്. ഭാഗ്യ-നിര്ഭാഗ്യങ്ങൾകൂടി വിധി നിർണയിക്കുന്ന ഒരു കളിയിൽ മികച്ച കളിക്കാരന് പിഴവ് പറ്റുന്നതിൽ അത്ഭുതങ്ങളൊന്നുമില്ല.കിരീടം നഷ്ടപ്പെട്ട് ശത്രുവിനുമുന്പിൽ രാജ്യം അടിയറവുവെച്ച രാജാവായിട്ടല്ല, തോൽവിയിലും തലയുയർത്തിനിന്ന ധീര യോദ്ധാവായി മെസ്സിയെ വരും തലമുറ ഓര്മിക്കപ്പെടട്ടെ.!

പേരുകേട്ട കപ്പുകളേക്കാളുപരി രജ്യാന്തര തലത്തിൽ,ഫുട്ബോൾ ലോകം മെസ്സിയിൽ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്..അതിന് മെസ്സിയുടെ ബൂട്ടുകൾ ഇനിയും രാജ്യത്തിനായി ചലിക്കണം..! ബെക്കാമും,റോബനും, ഇബ്രാഹീമോവിച്ചും,ജെറാർഡും, മൈക്കിൾ ഓവനുമെല്ലാം നമുക് പ്രിയപ്പെട്ടവരായത് ലോക കിരീടങ്ങൾ നേടിയിട്ടല്ല, മറിച് കാൽപ്പന്തുകളിയുടെ വശ്യ മനോഹരമായ കുറെമുഹൂർത്തങ്ങൾ സമ്മാനിച്ചാണ്.! അത്രമാത്രമേ മെസ്സിയിൽ നിന്നും, റൂണിയിലും, ക്രിസ്ത്യാനോയിലും നമ്മൾ പ്രതീക്ഷിക്കേണ്ടതുള്ളൂ.!ലോകകപ്പും, കോപ്പ അമേരിക്കയും നേടാനാവാത്തത് മെസിയുടെ അപാകതയായി കാണാനാവില്ല എന്ന് സാരം..!  Shabana Gafoor  Binoy Bhaskaran

#SupportforMessi #Argentina #LionelMessi #CopaAmerica2016

No comments:

Post a Comment