Thursday, 10 December 2015

മേഘങ്ങൾ കഥ പറയുമ്പോൾ

അതി മനോഹരമായ ഒരു പ്രഭാതവെയിൽ മരച്ചില്ലകൾകടന്ന് കള്ളച്ചിരിയുമായി ജനലഴികിലൂടെ മുറിയിലെക്കിറങ്ങി വന്നു... നാളുകൾക്കിപ്പുറം നിശ്ചലമായ  റോഡുകൾക്ക് പൂർണമായും  ജീവൻവെച്തുടങ്ങി. ചെന്നൈയിൽ ജീവിതം പുനരാരംഭിക്കുകയാണ്. നിരത്തുകൾ പൂർണമായും ജലവിമുക്തമായില്ലെങ്കിലും മൊബൈൽ ടവറുകൾ ചലിച്ചുതുടങ്ങിയതിന്റെ ആശ്വാസം കാണാം ചിലരുടെയെങ്കിലും മുഖത്ത്....

ശതാബ്ദത്തിലെ ഏറ്റവും  വലിയ മഴ സമ്മാനിച്ച  ദുരിതങ്ങളെക്കുറിച്ച് പറയാനുണ്ട് പലർക്കും..... ഒറ്റ രാത്രികൊണ്ട് കിടപ്പാടം ഇല്ലതായവർ.., ഉയർന്നുകൊണ്ടിരിക്കുന്ന ജലനിരപ്പിൽ മരണംമാത്രം മുന്നിൽകണ്ട് ജലപാനമില്ലാതെ, സഹായഹസ്തങ്ങൾക്കായി കാതോർത്തിരുന്നവർ, വൈദ്യുതിയും ഇന്റെർനെറ്റും പണിമുടക്കിയപ്പോൾ പ്രിയപ്പെട്ടവരെകുറിച്ചോർത്ത് ആകുലപ്പെട്ടവർ.., ബസ്ടോപ്പിലും  റെയിൽവേ വരാന്തയിലും ദിനരാത്രങ്ങൾ തള്ളിനീക്കിയവർ., മാലിന്യങ്ങളോടൊപ്പം  അഴുകിയ  മൃതദേഹങ്ങൾ ഒഴുകുന്നത്കണ്ട് പകച്ചുപോയവർ.., ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന് ആശ്വസിച്ചിരുക്കുമ്പോൾ വൈദ്യുതിതകർച്ചയുടെ രൂപത്തിൽ ഉറ്റവരെ നഷ്ടപെട്ടവരും ഉൾപെടുന്നു ഈ നീണ്ടനിരയിൽ...


മഴയെ ഞങ്ങൾ പഴിക്കുന്നില്ല..! നൂറ്റാണ്ടിലെ  ഏറ്റവും  വലിയ മഴ ഒരു അനുഗ്രഹം തന്നെയാണെന്നേ ഞങ്ങൾ  കരുതുന്നുള്ളൂ...ഞങ്ങൾ  പരാതി പറയുന്നത്  വീണ്ടുവിജാരമില്ലാത്ത നഗരവൽക്കരണത്തെകുറിച്ചാണ്.. പ്രികൃതിയെ ഇല്ലാതാക്കുന്ന, മലിനമാക്കുന്ന ഭരണസംവിതാനങ്ങളെയാണ്.,  ജലസംഭരനികളെ  കൊന്നൊടുക്കി കെട്ടിപ്പൊക്കുന്ന കോണ്‍ക്രീറ്റ് സമുച്ചയങ്ങളോടാണ് ഞങളുടെ എതിർപ്പ്. ദുരന്തത്തിലും രാഷ്ട്രീയലാഭങ്ങൾ  ലക്ഷ്യമാക്കി തെരുവിലിറങ്ങിയ പോളിടികൽ ഹിപോക്രാട്സിനെയും ഞങൾ അതിയായി വെറുക്കുന്നു..

ഇതിനെല്ലമാപ്പുറം ഈ മഴ നൽകുന്ന മറ്റൊരു പാഠമുണ്ട്; ദുരന്തത്തിലും ഞങൾ ഒന്നാണ് എന്നുള്ള പാഠം. മതവും, ജാതിയും, പണവും, ഭാഷയും  എല്ലാം പരാജയപ്പെട്ടിടത്ത് മനുഷ്യത്തം പുനർജനിക്കുകയായിരുന്നു. ജീവൻ പണയംവെച് കെട്ടികിടക്കുന്ന മാലിന്യങ്ങളെയും ദുർഗന്ധവും അവഗണിച് വെള്ളത്തിലേക്കിറങ്ങി യവർ  ജീവന്റെ തുടിപ്പുകൾക്കാണ് കാതോർത്തത്.. എത്ര ഭക്ഷണം വേണമെങ്കിലും പറയുന്ന സ്ഥലത്ത് എത്തിച് തരാം ആവിശ്യക്കാരുണ്ടെങ്കിൽ അറിയിക്കണം എന്ന് പറഞ്ഞു രാത്രിയിലും വിളിച്ച, പേരുമാത്രം അറിയാകുന്ന ആ സുഹൃത്തും മഴയുടെ ആനന്ദംനിറഞ്ഞൊരോർമയാണ്..

പ്രളയത്തിനിടയിൽ ജന്മം നൽകിയ പെണ്കുഞ്ഞിനു തങ്ങളുടെ ജീവൻ രക്ഷിച്ച അന്യമതക്കാരനായ യുവാവിന്റെ പെരുനൽകിയ ദമ്പതിമാർ; ചിത്രയും-മോഹനും,  തരുന്ന മറ്റൊരു വലിയ സന്ദേശമുണ്ട്മതങ്ങൾ പിന്തുടരാനുള്ളതാണ്‌, മറിച് മറ്റുള്ളവർക്കെതിരെ ഉപയോഗിക്കാനുള്ളതല്ല  എന്ന സവിശേഷമായ സന്ദേശം! ഇനിയുളള യാത്രയിൽ തളർന്നിരുന്ന് പോയവർക്ക് തിരിച്ചെത്താൻ പ്രചോദനാമാകട്ടെ, ചിത്രയും, മോഹനും, യൂനുസും പിന്നെ അപരിചിതരായ പേരുകൾ അപ്രസക്തമായ എല്ലാ നല്ല സുഹൃത്തുക്കളും.!
PC: Firstpot.com, ibttimes 

No comments:

Post a Comment