Thursday, 10 December 2015

മഴ നനഞ്ഞൊരോർമകൾ..!

ഉച്ചയൂണ് കഴിഞ്ഞു കാന്റീനിൽ നിന്ന് വരുമ്പോൾ സഹപ്രവർത്തകരിൽ ഒരാളാണ് പറഞ്ഞതു വൈകുന്നേരം കനത്ത മഴക്ക് സാദ്ധ്യതയുണ്ടെന്ന്. മൂടി കെട്ടിയ അന്തരീക്ഷവും മഴവില്ലിനെയും നോക്കി, എന്നാൽ ഒന്ന് കാണട്ടെ എന്നാ മട്ടിൽ ഞാൻ തിരിഞ്ഞു നടന്നു. ദി ഹിന്ദു പത്രത്തിലെ റൈൻമാൻ രമണനുമായുള്ള അഭിമുഖം വയിച്ച്കൊണ്ടിരിക്കുമ്പോൾ പുറത്ത് മഴ കനക്കുന്നത് അറിഞ്ഞു. വിന്ഡോവിലൂടെ മരങ്ങളും ചെടികളും നിറഞ്ഞ പച്ചപ്പിലേക്ക് വീഴുന്ന മഴത്തുള്ളികളെ കണ്ട് എന്നിലെ കവി മാത്രമല്ല ഫോടോഗ്രഫെറും ഉണർന്നു . ക്യാമറയുമായി പുറത്തിറങ്ങി നാലഞ്ച് ഫോട്ടോ എടുത്ത് ഉടനെ ചെന്നൈ റൈൻസ് എന്ന ടാഗിൽ ട്വീറ്റ് ചെയ്തു .
"ഇറ്റ്സ് ഓൾസോ ബ്യൂട്ടിഫുൾ വെൻ ഇറ്റ് റൈൻസ് ഇൻ ചെന്നൈ...." ‪#‎chennairains‬

ദിവസം അവിടം കൊണ്ട് അവസാനിച്ചില്ല ..!. സോഷ്യൽ മീഡിയകളിൽ വെള്ളാപള്ളിക്കെതിരെ നടക്കുന്ന ആക്രോശങ്ങൾ കണ്ടിരുന്ന് വളരെ വൈകിയാണ് ഓഫീസിൽ നിന്ന് ഇറങ്ങിയത് . മൈലാപൂർ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ ഉടനെ മഴ വീണ്ടും തിമിർത്ത് പെയ്യാൻ തുടങ്ങി . റെയിൽവെ വരാന്തയിൽ മഴ തോരുന്നതും കാത്ത്നില്ക്കെ മൊബൈൽ ഫോണ്‍ എടുത്ത് അടുത്ത ട്വീറ്റ്നുള്ള ചിത്രങ്ങൾ ഞാൻ പകർത്തി കൊണ്ടിരുന്നു. ഓരോ നിമിഷവും കനത്തുകൊണ്ടിരിക്കുന്ന മഴ തോരുന്നതും കാത്തുനിൽക്കുന്നത് ബുധിയല്ലെന്ന് മനസ്സിലാക്കിയ ഞാൻ മഴിയിലൂടെ ഇറങ്ങി ഓടി ആദ്യം കണ്ട ഷെയർ ഓട്ടോയിലേക്ക് വലിഞ്ഞുകേറി. അടുത്തിരുന്ന സുന്ദരിയായ പെണ്‍കുട്ടിക്ക് മുന്പിൽ ഷോ കാണിക്കാൻവേണ്ടി നനഞ മുടി വിരലുകൾകൊണ്ട് ചീകികൊണ്ടിരിക്കെയാണ് വൈകുന്നേരം ബാഗ്‌ അടുക്കുന്നതിനിടയിൽ പേർസ് എടുത്ത് ടേബിളിൽ വെച്ചത് ഓർമവന്നത് . ഓട്ടൊക് കൊടുക്കാനുള്ള ലോകത്തിലെ ഏറ്റവും വിലപിടിച്ച ആ ഏഴ് രൂപ ബാഗ് മോത്തo പരതുന്നടിനിടയിൽ പെണ്‍കുട്ടിക്ക് മുൻപിൽ അപഹാസ്യനാകുന്നത് എന്റെ ഭാവനയിൽ കണ്ടു. ബാഗിൽ ഒരു രൂപ പോലും ഇല്ലെന്ന സത്യം മനസിലാക്കിയ ഞാൻ നീങ്ങി തുടങ്ങിയ വണ്ടിയിൽ നിന്ന് ' അണ്ണാ വണ്ടി നിപ്പട്ടന്ഗെ' എന്ന അലറികൊണ്ട് ഡോർ തുറന്നു പുറത്തെ മഴയിലേക്കിറങ്ങി .
ചെന്നൈയിലെ മഴ എത്ര സുന്ദരം എന്ന ട്വീറ്റ് ചെയ്യാൻ തോന്നിയ നിമിഷത്തെ പഴിച്ചുകൊണ്ട് ബസ്സ്ടോപ്പിലെ ഇട്ടാവട്ടത്തിൽ കൂടിനിന്ന നൂറോളം യാത്രക്കാർക്കിടയിലേക്ക് ഞാനും ഞെരുങ്ങിനിന്നു.കാൾ ചെയ്യാൻ വേണ്ടി മാത്രമായി അഞ്ചുദിവസം ചാര്ജ് നിൽകുമെന്ന് വീമ്ബിളിക്കി വാങ്ങിയ എന്റെ നോക്കിയ തക്കസമയത്ത് ഓഫ് ആയതിനാൽ ഫ്രെണ്ട്സിനെ വിളിക്കാനുള്ള ഒപ്ഷനും എന്റെ മുന്നിൽ ഇല്ലാതാവുന്നത് ഒരു വേദനയോടെ തിരിച്ചറിഞ്ഞു. മുട്ടോളം കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തിലൂടെ അടുത്തിടെ റിലീസ് ആക്കിയ എന്റെ റെഡ് ടേപ് ഷൂവും ഇട്ട് നടക്കുന്നതും ആലോചിച് തലചൊറിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ദേവദൂതനെ പോലെ 12- B. ബസ് നിറയെ യാത്രക്കാരുമായി മുന്നിൽ വന്നു നിന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ മുൻവാതിലിലൂടെ തിക്കി തെരക്കി കേറുമ്പോൾ ടിക്കററ് ചോദിച്ചുകൊണ്ട് മുന്നിലേക്ക് വരുന്ന കണ്ടക്ടറെ കണ്ടു. അത് കേൾക്കാത്തത് പോലെ യാത്രക്കാരെ വകഞ്ഞുമാറ്റി ബസിന്റെ ഒത്തനടുവിൽ ചെന്ന് ഞാനൊന്നുമറിയിലേ രാമനാരായണ എന്നമട്ടിൽ, ജനലിലൂടെ പുറത്തെ മഴയുടെ ഭംഗിയും നോക്കി ഒരു കള്ളനെപോലെ നിന്നു. ഇടയ്ക്ക് വീണ്ടും ടിക്കറ്റ്‌ ചോദിച് കൊണ്ട് കണ്ടക്ടർ തോണ്ടുന്നതും എന്റെ മറുപടി കാത്തുനിൽക്കാതെ കടന്നുപോകുന്നതും ശ്വാസ മടക്കിപിടിച്ച്‌കൊണ്ടാണ് ഞാൻ നോക്കിന്നിന്നത്. കയ്യോടെ പിടിക്കപെട്ടാലുള്ള പ്രത്യാഘാതങ്ങൾ ഓർത്തു കൊണ്ടിരിക്കെ എന്റെ സ്റ്റോപ്പ്‌ എത്തി വണ്ടി നിന്നു. ഒട്ടും കാത്തുനിൽക്കാതെ വലിഞ്ഞിറങ്ങുന്നതി നിടയിൽ അടുത്ത ട്വീറ്റിനുള്ള ഫോട്ടോയും ടാഗും ഞാൻ ആ കോണ്ട്ര സീനിൽ നിന്ന് സ്വൊന്തമാക്കിയിരുന്നു.

"ഇറ്റ്സ് ഓൾസോ ഫൺ വെൻ ഇറ്റ് റൈൻസ് ഇൻ ചെന്നൈ...." #chennairains

No comments:

Post a Comment